സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും




സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം ആരംഭിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതലാണ് ചന്തകൾ ആരംഭിക്കുക. പത്ത് ദിവസം നീണ്ട് നിൽക്കുന്ന വിഷു- റംസാൻ ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജി ആർ അനിൽ വിഷു- റംസാൻ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.


എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കുന്നതാണ്. സപ്ലൈകോ വിപണന കേന്ദ്രങ്ങൾക്ക് മുന്നിൽ സ്ഥലം ഇല്ലെങ്കിൽ ചന്തക്കായി മറ്റ് സ്ഥലങ്ങൾ പരിഗണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ചന്തയിലൂടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്നതാണ്.


0/Post a Comment/Comments