സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത് എന്ന് റെയില്‍വേ അറിയിച്ചു.

23,24 തീയതികളിലാണ് ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി.

*റദ്ദാക്കിയ ട്രെയിനുകള്‍*

23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി

23ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിന്‍

24ന് കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി

24ന് ഷോര്‍ണൂര്‍ കണ്ണൂര്‍ മെമു പൂര്‍ണ്ണമായും റദ്ദാക്കി

23, 24 തീയതികളില്‍ ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

0/Post a Comment/Comments