സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകളുടെയും സ്വകാര്യ ബസ്സുകളുടെയും പരമാവധി വേഗം 70 ആക്കി ഉയര്‍ത്താന്‍ ഗതാഗത വകുപ്പ് തീരുമാനം.
60 കിലോമീറ്റര്‍ നിന്നാണ് 70 കിലോമീറ്റര്‍ ആയി ഉയര്‍ത്തിയിരിക്കുന്നത്. ഇതനുസരിച്ച് തന്നെ സ്പീഡ് ഗവര്‍ണര്‍ മാറ്റം വരുത്തും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. അതേസമയം സ്കൂളിനു മുന്നിലും മറ്റും വേഗനിയന്ത്രണം പഴയതുപോലെ തന്നെ തുടരാനാണ് നിര്‍ദ്ദേശം.
കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വേഗം കുറവാണെന്നതിനാല്‍ സമയകൃത്യത പാലിക്കാന്‍ കഴിയാതെ വരും എന്ന് ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. വേഗത സംബന്ധിച്ച് പുതിയ ഉത്തരവിറക്കുന്നതിന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകരനെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post a Comment