ഇരിട്ടി: എടക്കാനം പുഴക്കരയിൽ ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 95 ലിറ്ററോളം വാഷ് പിടികൂടി നശിപ്പിച്ചു.
ഇരിട്ടി റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫിസർ കെ. ഉമ്മറിൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. സജേഷ് , റിനീഷ് ഓർക്കാട്ടേരി, പി. ആദർശ്, ഡ്രൈവർ കേശവൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
അബ്കാരി നിയമ പ്രകാരം കേസെടുത്ത് അന്വോഷണം ആരംഭിച്ചതായും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post a Comment