ഇരിട്ടി: വനവും വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾ അറിയാനും പരിഹരിക്കാനും വനം വകുപ്പ് നടത്തുന്ന കാടിനെ കാക്കാം, നാടിനെ കേൾക്കാം പദ്ധതി ഭാഗമായുള്ള ജില്ലാ വനസൗഹൃദ സദസ് ഏപ്രിൽ 25 രാവിലെ 9.30 മുതൽ ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും.
മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വനമേഖലാ പ്രദേശത്തെ തദ്ദേശ പ്രതിനിധികളുടെ അവലോകന യോഗവും നടത്തും. പഞ്ചായത്ത് കേന്ദ്രങ്ങളിലെ യോഗത്തിൽ വന്യമൃഗശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരാതികൾ സ്വീകരിക്കും. വന്യമൃഗ ശല്യം രൂക്ഷമായ 20 പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ സദസ്സിൽ പങ്കെടുക്കും.
വന്യമൃഗശല്യം, ബഫർസോൺ ഉയർത്തുന്ന ഭീഷണി, റോഡ്- പാലം നിർമാണം, വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ, മരം മുറി ഉൾപ്പെടെയുള്ള കാര്യങ്ങൾ സൗഹൃദ സദസിൽ ഉന്നയിക്കാൻ ജനങ്ങൾക്ക് അവസരം ഉണ്ടാവുമെന്ന് ഡിഎഫ്‌ഒ പി കാർത്തിക് ഇരിട്ടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
-
Post a Comment