ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക്മടങ്ങുന്നതിനിടെ നഴ്സ് കാറിടിച്ച് മരിച്ചു


കണ്ണൂർ: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നഴ്സ് കാറിടിച്ച് മരിച്ചു. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സ് പി ആർ രമ്യയാണ്(36) മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നുഅപകടം.വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


ഉടൻ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. കണ്ണൂർ റൂറൽ എസ്പി ഓഫീസിലെജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മൃതദേഹം പരിയാരം ഗവൺമെൻറ്മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷംനാളെസംസ്കരിക്കും. സംഭവത്തിൽ പൊലീസ്കേസെടുത്തിട്ടുണ്ട്.

0/Post a Comment/Comments