വീടു പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണു; ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു



കണ്ണൂർ; വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ കണ്ണൂർ  തളിപ്പറമ്പിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ആദിലിനെ (8) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുവരാണ് തകര്‍ന്നത്. തൊഴിലാളികള്‍ വീടിനകത്ത് നിന്ന് പുറത്ത് ആരുമില്ലെന്ന ധാരണയില്‍ ചുവര് തള്ളിയിടുകയായിരുന്നു. ഈ സമയത്ത് പുറത്ത് അഞ്ച് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ ദേഹത്താണ് ചുവര് പതിച്ചത്. മൂന്ന് കുട്ടികള്‍ ഓടി മാറിയതിനാല്‍ അവര്‍ക്ക് സാരമായി പരിക്കേറ്റില്ല. 

അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ കുട്ടികളെ ആസ്പത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്. കുപ്പം എം.എം.യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.





0/Post a Comment/Comments