കാറിൽ മദ്യം കടത്തവെ യുവാവ് എക്സൈസിന്റെ പിടിയിൽ

 മട്ടന്നൂർ: എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും സംഘവും മണ്ണൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 20 കുപ്പി മദ്യവുമായി കൊളപ്പ സ്വദേശി എ.വി. സുനീഷിനെ (40) അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ സി.പി.ഷാജി , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ. വിനോദ്, എം.പി. ഹാരിസ്, കെ.സുനീഷ്, എൻ. ലിജിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

0/Post a Comment/Comments