ഹയർ സെക്കന്ററി ഗ്രേസ് മാർക്ക്: അവസാന തീയതി നീട്ടി


തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളുടെ മാർക്ക് വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി. ഓൺലൈനിലൂടെയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. 

ഗ്രേസ് മാർക്ക് സ്കൂളുകളിൽ നിന്നും അപ് ലോഡ് ചെയ്യേണ്ട അവസാന തീയതി മെയ്മൂന്നും ബന്ധപ്പെട്ട ഏജൻസികൾ പരിശോധിച്ച് സമർപ്പിക്കേണ്ട അവസാന തീയതി മെയ് ആറുമാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ബോർഡ് ഓഫ് ഹയർസെക്കന്ററി എക്സാമിനേഷൻസ് സെക്രട്ടറി പുറത്തിറക്കി.0/Post a Comment/Comments