ഹജ്ജ്: തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു ഏഴിനകം അടക്കണം
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായ 81,800 രൂപ ഏപ്രില്‍ ഏഴിനകം അടക്കണം. 

ഓണ്‍ലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍നിന്ന് ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്ബറുള്ള പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച്‌ എസ്.ബി.ഐ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകളിലോ ആണ് പണം അടക്കേണ്ടത്. ബാക്കി അടക്കേണ്ട തുക പിന്നീട് അറിയിക്കും.

പണം അടച്ചതിനു ശേഷം പേ ഇന്‍ സ്ലിപ്, പാസ്പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കല്‍ സ്ക്രീനിങ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോറം (അപേക്ഷകനും നോമിനിയും ഒപ്പിടണം), പാസ്‌പോര്‍ട്ട് ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, അഡ്രസ് പ്രൂഫ് (പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം വ്യത്യാസമുണ്ടെങ്കില്‍ മാത്രം), കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കവര്‍ ലീഡറിന്റെ കാന്‍സല്‍ ചെയ്ത പാസ്ബുക്ക്/ ചെക്ക് ലീഫ് കോപ്പി എന്നിവ ഏപ്രില്‍ 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂര്‍ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലോ സമര്‍പ്പിക്കണം. 

വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ ജില്ല ഹജ്ജ് ട്രെയിനര്‍മാരുമായോ ബന്ധപ്പെടാം. 

ഹജ്ജ് ഹൗസ് -0483 2710717, 0483 2717572. 

ട്രെയിനര്‍മാര്‍: കാസര്‍കോട് (അമാനുല്ല - 94461 11188), 

കണ്ണൂര്‍ (പി.വി. ഗഫൂര്‍- 94461 33582), 

വയനാട് (ജമാലുദ്ദീന്‍ കോനിയാന്‍ -99610 83361), 

കോഴിക്കോട് (അഹമ്മദ് കുട്ടി - 98461 00552), 

മലപ്പുറം (മുഹമ്മദ് റഊഫ് - 98467 38287), പാലക്കാട് (ജാഫര്‍ വിളയൂര്‍ - 94008 15202), 

തൃശൂര്‍ (കെ. ഹബീബ് -94460 62928), എറണാകുളം (സി.എം. അസ്കര്‍ -95629 71129), 

ഇടുക്കി (സി.എ. അബ്ദുസ്സലാം -99610 13690), കോട്ടയം (പി.എ. ശിഹാബ് - 94475 48580), ആലപ്പുഴ (മുഹമ്മദ് അലി -99477 34315), 

പത്തനംതിട്ട (എം. നാസര്‍ - 94956 61510), കൊല്ലം (മുഹമ്മദ് സിയാദ് -80866 00806), തിരുവനന്തപുരം (മുഹമ്മദ് യൂസഫ്- 98956 48856).

0/Post a Comment/Comments