എടിഎം കൗണ്ടർ പൊളിച്ച് അകത്ത് കയറാൻ ശ്രമിച്ച ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
 കൊച്ചി: കൊച്ചിയിൽ എടിഎം കൗണ്ടർ പൊളിച്ച് അകത്ത് കയറാൻ ശ്രമിച്ച ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഹോം ഗാർഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ജാർഖണ്ഡ് സ്വദേശി ജാദുവാണ് പൊലീസിന്‍റെ പിടിയിലായത്.കൊച്ചി പനമ്പിള്ളി നഗറിലെ എസ്‍ബിഐ എടിഎം കൗണ്ടറാണ് പ്രതി പൊളിക്കാൻ ശ്രമിച്ചത്. ഉച്ചയ്ക്ക് ശേഷം ഒരു മരക്കഷണവുമായി എത്തിയ ജാദു എടിഎം കൗണ്ടറിന് താഴെയുള്ള ഷീറ്റിന്‍റെ ഒരുഭാഗം പൊളിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ഹോംഗാർഡെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.

0/Post a Comment/Comments