പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടത്തിൻ്റെയും നവീകരിച്ച കുളത്തിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തുഇരിട്ടി: തലശ്ശേരി പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പണികഴിപ്പിച്ച പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടത്തിൻ്റെയും നവീകരിച്ച കുളത്തിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. അധിനിവേശ ശക്തികൾക്കെതിരെ ചെറുതും വലുതുമായ ഒട്ടേറേ സമരങ്ങൾ നടന്ന നാടാണ് നമ്മുടേത്. ഇത്തരം സമരങ്ങളുടെ യഥാർത്ഥ ചരിത്രമെന്തായിരുന്നു എന്ന് പഠിക്കുകയാണ് നമ്മുടെ പ്രധാന കടമ. ഇതിന് പൈതൃകം ടൂറിസം പദ്ധതികൾ ഏറെ സഹായകരമാവും. നാടിൻ്റെ സംസ്കാരം ചോർന്ന് പോകാതെയുള്ള ടൂറിസ വികസനമാണ് സർക്കാർ ലക്ഷ്യം. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകോത്തര മികവിലേക്ക് ഉയർത്തും. ടൂറിസ്റ്റ് ഇടനാഴികൾ കണ്ടെത്താനും ശ്രമം നടത്തും ഇതിനായി - ബജറ്റിൽ 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലുൾപ്പടെ എല്ലാ മേഖലയിലേയും ടൂറിസം സാധ്യത ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. സണ്ണി ജോസഫ് എം എൽ എ, ഡോ.വി.ശിവദാസൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ, വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ. മുരളി, ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡൻ്റ് ടി . ബിന്ദു, പഞ്ചായത്ത് അംഗം ഇ.കെ. സുഭാഷ്, വിനോദ സഞ്ചാര പ്രിൻസിപ്പൾ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടർ പി.ബി. നൂഹ് ഐ.എ.എസ്, പി.കെ. മധുസൂദനൻ, ടി.കെ. സുധി, എ.കെ. ബൈജു, എം. മനോഹരൻ, എ.കെ. മനോഹരൻ, കെ. വൽസൻ, സി. പ്രദീപൻ, വീ. രാജു, ഷൈൻ സജിത്ത്, കെ. പ്രദീപൻ, ഒ. ഹംസ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments