ആറളത്ത് ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും സ്നേഹ വീടിൻ്റെ ശിലാസ്ഥാപനവും നടത്തി




ഇരിട്ടി: ലൈഫ് പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ഭവനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ആറളം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും, കുടുംബശ്രീ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് ഭവന പദ്ധതിയിൽ ഇതിനകം 3,40,040 വീടുകൾ പൂർത്തികരിച്ചതായും ഈ സാമ്പത്തിക വർഷം 71000 വീടുകൾ കൂടി പണിയുന്നതിന് 1436 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജെ. ജെസ്സി മോൾ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപറമ്പിൽ, ആറളം പഞ്ചായത്ത് അംഗങ്ങളായ ജോസഫ് അന്ത്യാകുളം, വൽസാ ജോസ്, ഇ.സി. രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വൈ.വൈ. മത്തായി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം. സുർജിത്, പി. റോസ, ശങ്കർ സ്റ്റാലിൻ, ജോഷി പാലമറ്റം, സക്കീർ ഹുസൈൻ,വിപിൻ തോമസ്, മാത്തുക്കുട്ടി പന്തലാക്കൽ, കെ. വി. ബഷീർ, സന്തോഷ് കീച്ചേരി, സി ഡി എസ് അധ്യക്ഷ സുമ ദിനേശൻ, വിഇഒ കെ. അനീഷ്, ഷൈൻ ബാബു തുടങ്ങിയവർ സംസാരിച്ചു. പട്ടികവർഗ വിഭാഗത്തിൽ 23 ഉം പട്ടികജാതിയിൽ 4 അതിദരിദ്രർ 7 ,ജനറൽ 6 എന്നിങ്ങനെ പൂർത്തികരിച്ച 40 വീടുകളുടെ താക്കോലുകളാണ് മന്ത്രി ചടങ്ങിൽ കൈമാറിയത്.

0/Post a Comment/Comments