കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ 'ഡിജി കേരളം' പദ്ധതിക്ക് ഇന്ന് തുടക്കം. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ഡിജികേരളം പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ആറ് മാസം കൊണ്ട് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുകയാണ് ലക്ഷ്യം.
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ പണമിടപാടിനും ഉള്‍പ്പെടെ പരിശീലനം നല്‍കാനുമുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കും. മന്ത്രി എംബി രാജേഷ് അദ്ധ്യക്ഷനാകും. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്താനാണ് സോഷ്യല്‍ ഓഡിറ്റ്.
Post a Comment