കെഎസ്ടിഎ ഇരിട്ടി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ LSS - USS മാതൃകാ പരീക്ഷകൾ നടത്തി

 KSTA ഇരിട്ടി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ LSS - USS മാതൃകാ പരീക്ഷകൾ നടത്തി. സബ്ബ് ജില്ലയിൽ 6 കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷകളുടെ ഉപജില്ലാ തല ഉദ്ഘാടനം വിളക്കോട് ഗവ: യു.പി.സ്കൂളിൽകണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ..:ബിനോയ് കുര്യൻ നിർവഹിച്ചു. സി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എം.ജയചന്ദ്രൻ ,ഉപജില്ലാ പ്രസിഡണ്ട് എം. തനൂജ് , ഇരിട്ടി ബി.പി.സി.ടി.എം. തുളസീധരൻ . പി.ടി.എ.പ്രസിഡണ്ട് പി.വിനു, എന്നിവർ സംസാരിച്ചു രക്ഷിതാക്കൾക്കുള്ള ക്ലാസ്പ്രദീപ് കുമാർ y കൈകാര്യം ചെയ്തു. സബ്ബ് ജില്ലാ സെക്രട്ടറി എം. പ്രജീഷ് സ്വാഗതവും ഉദയകുമാർ നന്ദിയും പറഞ്ഞു

0/Post a Comment/Comments