ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്‌ഘാടനം 23ന്

 

ഇരിട്ടി: ആറള ഫാം ഹയർ സെക്കൻഡറി സ്കൂളിന്  പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. നിലവിൽ കാലപ്പഴക്കത്താൽ  ജീർണാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ്  രണ്ടരക്കോടി ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. 8 ക്ലാസ് റൂമുകളാണ് കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.  ഇതിൻറെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ് പറഞ്ഞു.

0/Post a Comment/Comments