സ്‌കൂള്‍ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25 മുതല്‍;സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കണം


സ്കൂൾ  തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദ്യാ വാഹന്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തതിനുശേഷം മെയ് 31 ന് മുന്‍പായി ബന്ധപ്പെട്ട ആര്‍ ടി ഒ ഗ്രൗണ്ടില്‍ പരിശോധനക്ക് ഹാജരാക്കി ചെക്കിഡ് സ്ലിപ്പ് കൈപ്പറ്റേണ്ടതാണ്. 

അല്ലാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിശോധനക്ക് ഹാജരാകാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഫോണ്‍ 0497 2700566 .

*സ്‌കൂള്‍ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25 മുതല്‍*

ഇരിട്ടി: സ്കൂൾ  തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായുള്ള പരിശോധന  ഇരിട്ടി   സബ് ആര്‍ ടി ഒ ഓഫീസിന്റെ നേതൃത്വത്തില്‍ മെയ് 25, 26, 27, 29, 30 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ കീഴൂര്‍ വാഹന പരിശോധന സ്ഥലത്ത് നടത്തും. 

ഇരിട്ടി സബ് ആര്‍ ടി ഒ  ഓഫീസിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂള്‍ ബസുകളും താഴെകൊടുത്ത രജിസ്‌ട്രേഷന്‍ നമ്പറിന് അനുസൃതമായ തീയതിയില്‍ ഹാജരാകണം.

മെയ് 25ന് നമ്പര്‍ 1 മുതല്‍ 2000 വരെ, മെയ് 26ന് നമ്പര്‍ 2001 മുതല്‍ 4000 വരെ, മെയ് 27ന് നമ്പര്‍ 4001 മുതല്‍ 6000 വരെ, മെയ് 29 നമ്പര്‍ 6001 മുതല്‍ 8000 വരെ, മെയ് 30ന് നമ്പര്‍ 8001 മുതല്‍ 9999 വരെ. പരിശോധനപൂര്‍ത്തിയായ വാഹനത്തിന് പരിശോധ ബാഡ്ജ് നല്‍കും. അത് വാഹനത്തിന്റെ മുന്‍ഗ്ലാസില്‍ ഒട്ടിക്കണം.

 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിന്‍ വന്ന വാഹനങ്ങള്‍ പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല. ഈ വാഹനങ്ങളുടെ പരിശോധന സ്റ്റിക്കര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സഹിതം ആര്‍ ടി ഒ ഓഫീസില്‍ എത്തിയാല്‍ ലഭിക്കും. ഫോണ്‍. 0490 2490001




0/Post a Comment/Comments