കണ്ണൂർ : റബ്ബറിന് 300 രൂപ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുകയെന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘം മെയ് 26 ന് രാജ്ഭവന്‍ മാര്‍ച്ചു നടത്തുമെന്ന് കേരള കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. പ്രകാശന്‍ കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 25, 26 തീയ്യതികളില്‍ രാജ്ഭവനിലേക്ക് 1000 കൃഷി കാരുടെ ലോംഗ് മാര്‍ച്ച് നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ നാല് മേഖലകളിലേക്കും റബ്ബര്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് നടത്തും. മെയ് 22 ന് വൈകുന്നേരം മൂന്ന് മണിക്ക് ചെറുപുഴ - ചെമ്ബേരി ലോംഗ് മാര്‍ച്ച് ചെറുപുഴയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.ജെ ജോസഫ് ജാഥാ ലീഡറാകും.
മെയ് 23ന് ചുങ്കക്കുന്ന് - ഇരിട്ടി മേഖലാ മാര്‍ച്ച് ചുങ്കക്കുന്നില്‍ സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചു മണിക്ക് ഇരിട്ടിയില്‍ സമാപന സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ലോങ് മാര്‍ച്ചിന്റെ ഭാഗമായി രണ്ടു സഹ മാര്‍ച്ചുകള്‍ വള്ളി തോട്ടില്‍ നിന്നും ഇരിട്ടിയിലേക്ക് മെയ് 23 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെ.വി സുമേഷ് എം.എല്‍.എയും പയ്യാവൂരില്‍ നിന്നും ചെമ്ബെരിയിലേക്ക് ഉച്ചയ്ക്ക് രണ്ടു മണിക്ക് ടി.ഐ മധുസൂദനന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എം. പ്രകാശന്‍ , അഡ്വ.കെ.ജെ ജോസഫ് ,എ.ആര്‍ സക്കീന പി.ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment