സ്വര്‍ണവില വീണ്ടും 45,000 കടന്നു; ഒറ്റയടിക്ക് കൂടിയത് 400 രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില 45,000 കടന്നു. തുടര്‍ച്ചയായി മൂന്നുദിവസം ഇടിഞ്ഞശേഷം ബുധനാഴ്ചത്തെ നിലവാരത്തിലേക്ക് സ്വര്‍ണവില തിരിച്ചെത്തുകയായിരുന്നു. ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 45,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 5630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഏകദേശം 800 രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചുവരവ്.

0/Post a Comment/Comments