50,000 രൂ​പ മു​ത​ല്‍ മൂ​ന്ന് ലക്ഷം രൂ​പ വ​രെ സ്വ​യം തൊ​ഴി​ല്‍ വാ​യ്പാ
ക​ണ്ണൂ​ർ:​ സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​യം തൊ​ഴി​ല്‍ വാ​യ്പാ പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വ​തീ യു​വാ​ക്ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

50,000 രൂ​പ മു​ത​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ പ​ര​മാ​വ​ധി വാ​യ്പ അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​ക​ര്‍ 18നും 55 നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.

വാ​ര്‍​ഷി​ക വ​രു​മാ​നം 3.50 ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യ​രു​ത്. നാ​ല് മു​ത​ല്‍ ഏ​ഴ് ശ​ത​മാ​നം വ​രെ പ​ലി​ശ നി​ര​ക്കി​ല്‍ തു​ക 36 മാ​സം മു​ത​ല്‍ 60 മാ​സം വ​രെ തു​ല്യ​ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​ക്ക​ണം.

തു​ക​യ്ക്ക് കോ​ര്‍​പ​റേ​ഷ​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍​ക്ക​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ, വ​സ്തു ജാ​മ്യ​മോ ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷാ ഫോ​റ​വും വി​ശ​ദ വി​വ​ര​ങ്ങ​ളും കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.

ഫോ​ണ്‍: 0497-2705036, 9400068513.

0/Post a Comment/Comments