കൂത്തുപറമ്പ് മെരുവമ്പായിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68), ഷാരോൺ (8)എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം.കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന ടവേരയാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment