പണിമുടക്ക് ബാധിച്ചില്ല; 94.5 % ബസ്സുകളും സര്‍വ്വീസ് നടത്തി കെഎസ്‌ആര്‍ടിസിതിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സര്‍വ്വീസിനെ ബാധിച്ചില്ല.

ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കെഎസ്‌ആര്‍ടിസിയെ ആശ്രയിക്കുന്ന തിങ്കളാഴ്ച പരമാവധി ബസുകള്‍ സര്‍വ്വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസിക്ക് കഴിഞ്ഞു. 94.5 % സര്‍വ്വീസാണ് സംസ്ഥാന വ്യാപകമായി നടത്തിയത്. 

കഴിഞ്ഞ ആഴ്ച്ചയില്‍ അവധി കഴിഞ്ഞ് കൂടുതല്‍ സര്‍വിസ് നടത്തിയ മെയ് 2 ന് 1819 സര്‍വ്വീസുകള്‍ നടത്തിയ സൗത്ത് സോണില്‍ ഇന്ന് 1732 സര്‍വ്വീസുകളും (95%) , സെന്‍ട്രല്‍ സോണില്‍ 1438 ല്‍ 1270 ഉം (88%), നോര്‍ത്ത് സോണില്‍ 1071 ല്‍ 1090 ഉം (102 %) സര്‍വ്വീസുകള്‍ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് 4328 സര്‍വ്വീസുകള്‍ നടത്തിയപ്പോള്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ച ഇന്ന് 4092 സര്‍വ്വീസുകളും (94.5% ) നടത്താനായി.

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ യാത്ര ചെയ്യുന്ന അവധികള്‍ കഴിഞ്ഞ് വരുന്ന തിങ്കളാഴ്ച്ച നടന്ന സമരം പൊതുജനങ്ങളെ ബാധിക്കാതെയും യാത്രാ ക്ലേശം ഇല്ലാതെയും കെ.എസ് ആര്‍ ടി സി ക്ക് വരുമാന നഷ്ടം വരാതെയും ഏതാണ്ട് മുഴുവന്‍ സര്‍വിസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് മുന്നോട്ടു വരികയും സഹകരിക്കുകയും ചെയ്ത തൊഴിലാളികളെ അഭിനന്ദിക്കുന്നുവെന്ന് എംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

ഇത്തരം ഘട്ടങ്ങളില്‍ സ്ഥാപനത്തിന്റെ ഉത്തമ താത്പര്യവും പൊതുജന താത്പര്യവും മുന്‍ നിര്‍ത്തിയുള്ള എല്ലാവരുടെയും കൂട്ടായ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കെഎസ്‌ആര്‍ടിസിയെ നിലവിലെ സാമ്ബത്തിക ബുദ്ധിമുട്ടില്‍ നിന്നും കരകയറ്റുവാനും പ്രവര്‍ത്തനം മികവുറ്റതാക്കുന്നതിനും തദ്വാരാ ഗഡുക്കളായി വിതരണം ചെയ്യുന്ന ശമ്ബളം ഒരുമിച്ച്‌ നല്‍കുന്നതിനും വഴി തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


0/Post a Comment/Comments