കൊട്ടിയൂർ | വൈശാഖോത്സവത്തിന്റെ ഒരുക്കങ്ങൾ ഇക്കരെ കൊട്ടിയൂരിലും അക്കരെ കൊട്ടിയൂരിലും പുരോഗമിക്കുന്നു. അക്കരെ കൊട്ടിയൂരിൽ പർണശാലകളുടെ നിർമാണം തുടങ്ങി. 25-ന് മുൻപായി ഇവ പൂർത്തിയാക്കും. അക്കരെ കൊട്ടിയൂരിൽ അഞ്ചെണ്ണം വീതമുള്ള നാല് ബ്ലോക്ക് ശൗചാലയങ്ങളുടെ നിർമാണം വ്യാഴാഴ്ച തുടങ്ങും. തറ കെട്ടി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വഴിപാട് കൗണ്ടറുകൾ ക്രമീകരിക്കും.
അന്നദാനത്തിനായി ഇക്കരെ കൊട്ടിയൂരിലും സൗകര്യമൊരുക്കും. തടയണകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഇക്കരെ കൊട്ടിയൂരിൽ നടക്കുന്ന അറ്റകുറ്റപ്പണികളും അന്തിമ ഘട്ടത്തിലാണ്. ഭക്തരുടെ എണ്ണം ഇത്തവണ കൂടുമെന്ന കണക്ക് കൂട്ടലിൽ പാർക്കിങ്ങിന് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
------------------------------------------
Post a Comment