പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്കുട്ടികൾ മുങ്ങിമരിച്ചു

 
കൊച്ചി: പറവൂർ തട്ടുകടവ് പുഴയിൽ വീണ് ബന്ധുക്കളായ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. ചെറിയപല്ലം തുരുത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു- കവിത ദമ്പതികളുടെ മകൾ ശ്രീവേദ (10), മന്നം ക്ഷേത്രത്തിന് സമീപം തളിയിലപ്പാടംവീട്ടിൽ വിനു – നിത ദമ്പതികളുടെ മകൻ അഭിനവ് (കണ്ണൻ – 13) ഇരിങ്ങാലക്കുട പൊറത്തുശേരി കടുങ്ങാടൻവീട്ടിൽ രാജേഷ് – വിനീത ദമ്പതികളുടെ മകൻ ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി.

വടക്കൻ പറവൂരിൽ ചെറിയപല്ലൻതുരുത്തിൽ മുസ്‌രിസ് പൈതൃക ബോട്ട്ജെട്ടിക്ക്സമീപത്താണ് കുട്ടികളെ കാണാതായത്.ബന്ധുവീട്ടിൽതാമസിക്കാനെത്തിയകുട്ടികൾഉച്ചയോടെ പുഴയ്ക്കരിലേക്ക് പോവുകയായിരുന്നു. കുട്ടികൾതിരിച്ചെത്താത്തിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ പുഴക്കരയിൽകുട്ടികളുടെസൈക്കിളുംവസ്ത്രങ്ങളും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

വിനുവിന്റെസഹോദരിമാരാണ് കവിതയും വിനീതയും.വെള്ളിയാഴ്ചയാണ് അഭിനവും ശ്രീരാഗുംചെറിയപല്ലംതുരുത്തിലുള്ള വീട്ടിൽവന്നത്. ഇന്നലെ ഉച്ചയ്ക്ക്ഇവർമൂന്നുപേരും പുറത്തുപോയി. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന്അന്വേഷിച്ചപ്പോഴാണ് തട്ടുകടവ് പാലത്തിന് താഴെയുള്ള കടവിൽ സൈക്കിളും ചെരിപ്പുകളും കണ്ടത്. പുഴയ്ക്ക്അക്കരെയുള്ള വീട്ടിലെ സി.സി ടിവി ക്യാമറപരിശോധിച്ചപ്പോൾ ഇവർ കുളിക്കാൻ പുഴയിൽ ഇറങ്ങുന്ന ദൃശ്യമുണ്ട്. തുടർന്നാണ് തെരച്ചിൽ നടത്തിയത്. ഫയർഫോഴ്സും വെടിമറയിലെ മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തെരച്ചിലിൽ വൈകിട്ട് ഏഴരയോടെ ശ്രീവേദയുടെമൃതദേഹവും രാത്രി പത്തോടെ അഭിനവിന്റെമൃതദേഹവും കണ്ടെത്തി.

പറവൂർ ഗവ. എൽ.പി.ജി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീവേദ. സഹോദരി: നിവേദിത (മാളു). പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. സഹോദരി: അമേയ. ശ്രീരാഗിന്റെ സഹോദരൻ ശ്രീരാജ്.
0/Post a Comment/Comments