മോഹൻലാൻ ഫാൻസ് ചിറക്കൽ യൂണിറ്റ് കമ്മിറ്റി നിർധനരായ കുടുംബത്തിന് വീട് വെച്ചുനൽകി


പാപ്പിനിശ്ശേരി : നടൻ മോഹൻലാലിന്റെ 63-ാം ജന്മദിനത്തിൽ മോഹൻലാൻ ഫാൻസ് ചിറക്കൽ യൂണിറ്റ് കമ്മിറ്റി നിർധനരായ കുടുംബത്തിന് വീട് വെച്ചുനൽകി. പാപ്പിനിശ്ശേരി വേളാപുരത്ത് 11 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചുനൽകിയത്. എറണാകുളത്ത് നടന്ന ചടങ്ങിൽ വീടിന്റെ താക്കോൽ മോഹൻലാൽ കൈമാറി.

വീടിന്‍റെ ഗൃഹപ്രവേശനം കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത്‌ പ്രസിഡൻറ് എ.വി.സുശീല, പഞ്ചായത്തംഗം എം.ബാലകൃഷ്ണൻ, അരീഫ് മുഹമ്മദ്, ചിറക്കൽ യൂണിറ്റ് പ്രസിഡൻറ് പി.അദ്വൈത്, സെക്രട്ടറി എ.സി.വിഷ്ണു, എം.രഗിലേഷ് എന്നിവർ പങ്കെടുത്തു.


0/Post a Comment/Comments