എഐ കാമറ: പിഴയിടാക്കൽ ജൂൺ അഞ്ച് മുതൽ


എ​ഐ കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള പി​ഴ ഈ​ടാ​ക്ക​ൽ മ​ര​വി​പ്പി​ച്ച​ത് ജൂ​ണ്‍ നാ​ലു​വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നം. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ തീ​രു​മാ​ന പ്ര​കാ​രം ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ പി​ഴ ഈ​ടാ​ക്കും. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കും.

അ​ഴി​മ​തി ആ​രോ​പ​ണം കാ​ര​ണം വി​വാ​ദ​ത്തി​ലാ​യ എ​ഐ കാ​മ​റ പ​ദ്ധ​തി സം​ബ​ന്ധി​ച്ച സ​മ​ഗ്ര ക​രാ​ർ ത​യാ​റാ​ക്കു​ന്ന​ത് അ​ടു​ത്ത മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ മ​തി​യെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. പി​ഴ ഈ​ടാ​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച് മൂ​ന്നു മാ​സ​ത്തി​ന​കം സ​മ​ഗ്ര​ക​രാ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.

കെ​ൽ​ട്രോ​ണ്‍ ന​ൽ​കി​യ ക​രാ​റു​ക​ളും കെ​ൽ​ട്രോ​ണും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​രും ഇ​തി​നു​ള്ളി​ൽ പു​നഃ​പ​രി​ശോ​ധി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. അ​തി​നു ശേ​ഷ​മാ​കും ഗ​താ​ഗ​ത​വ​കു​പ്പ് സ​മ​ഗ്ര ക​രാ​ർ ത​യാ​റാ​ക്കു​ക.

ഈ ​ക​രാ​ർ ധ​ന, നി​യ​മ വ​കു​പ്പു​ക​ളു​ടെ അം​ഗീ​കാ​രം കൂ​ടി നേ​ടി​യ ശേ​ഷം മാ​ത്ര​മെ ന​ട​പ്പി​ലാ​ക്കു​ക​യു​ള്ളൂ. മേ​യ് നാ​ലി​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​ത്.

അ​തി​നു മു​ന്പ് സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശ​വും തേ​ടി​യി​രു​ന്നു. മേ​യ് അ​ഞ്ച് മു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് അ​യ​ച്ചു തു​ട​ങ്ങി​യി​രു​ന്നു.


0/Post a Comment/Comments