എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി



കൊച്ചി: തൃക്കാക്കരയില്‍ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. ഉപയോക്താക്കള്‍ക്കിടയില്‍ ഇക്ക എന്നും അമ്മു എന്നും അറിയപ്പെടുന്ന മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശി പ്രില്‍ജ (23) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍നിന്ന് 13.91 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

പ്രില്‍ജയുമൊന്നിച്ച്‌ ബംഗളൂരുവില്‍ നിന്നാണ് ഷംസീര്‍ ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്. ആവശ്യപ്പെടുന്ന അളവുകളില്‍ പ്രത്യേകം കവറുകളില്‍ മയക്കുമരുന്ന് സംഘം എത്തിച്ചു കൊടുത്തിരുന്നു. ഇവരുടെ ഉപയോക്താക്കളില്‍ ഏറെയും സ്ത്രീകളും വിദ്യാര്‍ഥികളുമാണെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സേതുരാമന്‍ ഐ.പി.എസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ശശിധരന്‍ ഐ.പി.എസിന്‍റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ നാര്‍കോടിക് അബ്ദുല്‍ സലാമിന്‍റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര പൊലീസും യോദ്ധാവ് സ്ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്.






0/Post a Comment/Comments