മാർച്ചും ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു




 ആറളം ഫാം മാനേജ്മെന്റിന്റെ കെടുംകാര്യസ്ഥതയും ദീർഘവീക്ഷണം ഇല്ലായ്മയും ആണ് ഇന്നത്തെ ഫാമിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം : പൂക്കോത്ത് അബൂബക്കർ.

കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്  കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് നടത്തിയ മാർച്ചും ഐക്യദാർഢ്യ സദസും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ പൂക്കോത്ത് അബൂബക്കർ. നിയോജക മണ്ഡലം പ്രസിഡണ്ട്  അഗസ്റ്റിൻ വടക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. വേലായുധൻ, ഇരട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ തോമസ് വർഗീസ്, സെബാസ്റ്റ്യൻ തുണ്ടത്തിൽ, ജൂബിലി ചാക്കോ, സി.ഹരിദാസ്, തോമസ് പാറക്കൽ, ജിമ്മി അന്തിനാട്ട്,റോയ് നമ്പൂടാകം, അരവിന്ദൻ അക്കിനാശ്ശേരി, വി, രാജു, പി പി മുസ്തഫ, വി. പ്രകാശൻ,കെ എം ഗിരീഷ് കുമാർ, ജിജോ ആന്റണി, സി ജെ മാത്യു  വി.ശോഭ തുടങ്ങിയവർ പ്രസംഗിച്ചു.

0/Post a Comment/Comments