ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊന്നു

 കേളകം: (കണ്ണൂർ): നിടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്ക് അടിച്ചു കൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്. ലോറി ഡ്രൈവർ പത്തനാപുരത്തെ നിഷാദ് (29) കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സിദ്ദീഖിനെ ജാക്കി ലിവർ കൊണ്ട് നിഷാദ് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്രയിൽ നിന്നും സിമൻറ് കയറ്റി കൂത്തുപറമ്പിലേക്ക് വരികയായിരുന്നു ലോറി. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

0/Post a Comment/Comments