കാട്ടാമ്പള്ളി പുഴയിൽ ഹൗസ് ബോട്ട് കത്തിയമർന്നു


കാട്ടാമ്പള്ളി | കാട്ടാമ്പള്ളി പുഴയിൽ ദുരൂഹ സാഹചര്യത്തിൽ ഹൗസ് ബോട്ട് കത്തി അമർന്നു. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. കാട്ടാമ്പള്ളി പുഴയോരത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ എസ് ഐ പ്രശോഭും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

0/Post a Comment/Comments