വിദ്യാർത്ഥികൾ കുറവുള്ള എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി സംവരണം വേണ്ട: സർക്കാർ ഉത്തരവിറങ്ങി.
 തിരുവനന്തപുരം: കുട്ടികൾ കുറവുള്ള എയ്ഡഡ് സ്കൂളുകളിൽ റഗുലർ ഒഴിവുകളിലെ താൽക്കാലിക (ദിവസവേതന നിയമനം) നിയമനത്തിന് ഭിന്നശേഷി സംവരണം പാലിക്കേണ്ടെന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 

2018 നവംബർ18നു മുൻപുള്ള ഒഴിവിലെ താൽക്കാലിക നിയമനങ്ങൾക്ക് ഉത്തരവ് ബാധകമല്ല. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലിറക്കിയ

മാർഗനിർദേശത്തിൽ വ്യക്തതവരുത്തിയാണു പുതിയ ഉത്തരവ്. 

സ്കൂളിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടിയാൽ ഭിന്നശേഷി സംവരണം ബാധകമാകുമെന്നും ഉത്തരവിൽ പറയുന്നു. മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെടുകയും പിന്നീട് ആവശ്യത്തിനു കുട്ടികളാകുമ്പോൾ

സ്ഥിര നിയമനം ലഭിക്കുകയുംചെയ്യുന്നവരുടെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിനുമുള്ള ഉത്തരവ് ഇറങ്ങി.0/Post a Comment/Comments