കരിങ്കൽ ക്വാറിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു



കരിങ്കൽ ക്വാറിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡ് പടിഞ്ഞാറെ വെള്ളൂന്നി ആനയംകാവ് മലയിൽ ആരംഭിക്കാൻ ഉദ്യേശിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെയാണ് പടിഞ്ഞാറെ വെള്ളൂന്നിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പി.വി സുരേന്ദ്രൻ,സിസി സന്തോഷ്,സി.പി ബാബു,തങ്കൻ ചൊള്ളൻപുഴ തുടങ്ങിയവർ സംസാരിച്ചു.റബർ കൃഷിക്കും ഫാമിനും മറ്റ് പ്രവർത്തനങ്ങൾക്കു വേണ്ടിയാണെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് 20 ഏക്കർ ഭൂമി ഇതിനകം ക്വാറി ഉടമകൾ വാങ്ങി കുട്ടിക്കഴിഞ്ഞു.ക്വാറി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ അതീവ ഗുരുതരമാണ്.200 ലലധികം കുടുംബങ്ങൾ ഇതിന്റെ പാർശ്വഫലങ്ങൾ അനുവഭിക്കാൻ ഇടവരും .അതു കൊണ്ട് വരാൻ ഉദ്യോശിക്കുന്ന ക്വാറിക്കെതിരെ ശക്തമായ സമരങ്ങളടക്കം രൂപം നൽകാൻ ജനകീയ കമ്മിറ്റിയും രൂപീകരിച്ചു.സണ്ണി ജോസഫ് എംഎൽഎ,കണിച്ചാർ,കേളകം പഞ്ചായത്ത് പ്രസിഡന്റുമാർ,രണ്ട് വാർഡിലെ മെമ്പർമാർ,ബോക്ക് അംഗങ്ങൽ,ജില്ല പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ രക്ഷാധികാരികളാക്കി ജനകീയ കമ്മീറ്റിയും രൂപീകരിച്ചു.

0/Post a Comment/Comments