പാൽച്ചുരം റോഡ് പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നു,പ്രവർത്തിയുടെ മെല്ലെപ്പോക്കിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മലയോര സംരക്ഷണ സമിതി.




പാൽച്ചുരം റോഡിലെ അറ്റകുറ്റ പ്രവർത്തി ആരംഭിച്ചിട്ട് ഒമ്പത് ദിവസം പിന്നിട്ടിട്ടും കാര്യമായി പ്രവർത്തികൾ നടത്താത്തതിലും നടത്തിയ പ്രവർത്തിയിൽ അപാകത ചൂണ്ടിക്കാണ്ടി പ്രതിഷേധത്തിനൊരുങ്ങുകയാണ് മലയോര സംരക്ഷണ സമിതി പ്രവർത്തകർ.ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് പരാതി നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

മലയോര സംരക്ഷണ സമിതി ഇറക്കിയ പത്രക്കുറിപ്പ്


ബഹുമാനപ്പെട്ട പൊതു മരാമത്ത് വകുപ്പ് 


കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കൊട്ടിയൂർ പാൽചുരം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട അപാകതകൾ ഞങ്ങൾ നാട്ടുകാർ ഒന്ന് ചേർന്നുള്ള സമിതി മുഖേന നിങ്ങളെ അറിയിക്കുകയും ബന്ധപ്പെട്ടവർക്ക് പരാതിപ്പെടുകയും ചെയ്യുകയാണ്.


1) സമയബദ്ധിതമായി പണി പൂർത്തിയാക്കും എന്ന ഉറപ്പിൽ സഞ്ചാര സ്വാതന്ത്ര്യം നിക്ഷേധിച്ച് രണ്ട് സൈഡിൽ നിന്നും അടച്ചിട്ട് നിർമ്മാണം നടത്തുന്ന റോഡിന്റെ പണി ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയിൽ പെട്ടു. നാട്ടിലെ ഒരു പോക്കറ്റ് റോഡ് പണിയുടെ നിർമ്മാണത്തിന് ഉണ്ടാകാറുള്ള പണിക്കാർ പോലും പണിക്കില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.


2) നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറെ നൂതനമായ സാങ്കേതിക വിദ്യകൾ ഉള്ള ഈ സമയത്തും കേവലം രണ്ട് ചാക്ക് സിമന്റ് കൂട്ടാവുന്ന ചെറിയ ഒരു മിക്‌സർ  മിഷെൻ വച്ച് വൈവറേറ്റർ പോലുമില്ലാതെ കമ്പി ക്ക് കുത്തിയുള്ള വളരെ നിലവാരം കുറഞ്ഞ നിർമ്മാണമാണ് നടക്കുന്നത്. തക്കതായ പ്രവർത്തന പ്രാപ്തിയുള്ള കരാറ് കാരനാണെങ്കിൽ എല്ലാ വീമുകൾക്കുമുള്ള കമ്പികൾ കെട്ടി റെഡിയാക്കി ആവശ്യമായ കാനകൾ കീറി ഒരു റെഡിമിക്‌സ് ടാങ്കർ വിളിച്ചാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കൊണ്ട് തീരണ്ട പണി കൃത്യമായ ക്രമീകരണവും മേൽനോട്ടവുമില്ലാതെ വലിച്ച് നീട്ടുകയാണ്.


3) വലിയ തുകയ്ക്ക് കരാർ നൽകിയിരിക്കുന്ന ഈ നിർമ്മാണ പ്രവർത്തിന് അനുവദിച്ചിരിക്കുന്ന ഫണ്ട് കാര്യക്ഷമമായി ഉപയോഗിച്ച് റോഡിന്റെ നിലവാരം ഉയർത്തും വിധം കൂടുതൽ കുണ്ടുകളും കുഴികളും നിറഞ്ഞ ഭാഗത്ത് പഴയ ടാറിംങ്ങ് ഇളക്കി മാറ്റി അടിതട്ട് മുതൽ സൂക്ഷ്മതയോടെ ചെയ്യുന്നതിന് പകരം ആരുടെയെല്ലാമോ കണ്ണിൽ പൊടിയിടാനായ് പ്രഹസനം പോലെ വളരെ നിലവാരം കുറഞ്ഞ റീ ഡാ റിംഗ് ആണ് നടത്തുന്നത്.


4) കൊട്ടിയൂർ ഉത്സവം ആകുമ്പോഴേയ്ക്കും തുറന്ന് നൽകും എന്ന് പറഞ്ഞ് അടച്ച റോഡ് വയനാട്ടിൽ നിന്നും കോഴിക്കോട് ഭാഗത്ത് നിന്നുമല്ലാം വരുന്ന ഭക്തർക്കായ് തുറന്ന് കൊടുക്കാൻ സാധിച്ചില്ലെങ്കിൽ ഇവിടങ്ങളിൽ നിന്ന് വരുന്നവർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരിതമാകുമതെന്ന് കരാറുകാരൻ മനസ്സിലാക്കുന്നില്ല


നിലവിൽ ഇത്തരത്തിലുള്ള ഒട്ടേറെ അപാകതകൾ നിറഞ്ഞ ഈ നിർമ്മാണ പ്രവർത്തനം അപാകതകൾ എല്ലാം നീക്കി കാര്യക്ഷമമാക്കിക്കൊണ്ട് എത്രയും പെട്ടന്ന് പൂർത്തികരികണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ജാതിമത രാഷ്ട്രീയം ഇല്ലാതെ പൊതു ജനം ഒന്നിച്ച് നിന്നാൽ കൈ ഇട്ട് വാരുന്നവരും ലാഭവിഹിതം പറ്റിയവരും പാൽച്ചുരം റോഡിനെ കറവ പശുവാക്കുന്നവരും പരാജിതരാകുമെന്ന സത്യം പൊതുജനങ്ങൾ മനസ്സിലാക്കുന്ന കാലം വിദൂരമല്ലെന്ന് ഉത്തരവാദിത്ത്വപ്പെട്ട വർ തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ സ്വീകരിക്കുക.


 മലയോര സംരക്ഷണ സമിതി







0/Post a Comment/Comments