കാറ്റിലും മഴയിലും മരം വീടിനു മുകളിൽ വീണ് വയോധികക്ക് പരിക്കേറ്റുപേരാവൂർ. കനത്ത കാറ്റിലും മഴയിലും മരം വീടിനു മുകളിൽ വീണ് വയോധികക്ക് പരിക്കേറ്റു.തെരു ഗണപതി ക്ഷേത്രത്തിനു സമീപംപാറക്കണ്ടി പറമ്പിൽ ദേവൂട്ടിക്കാണ് (72) പരിക്കേറ്റത്.തലക്ക് പരിക്കേറ്റ ദേവൂട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേവൂട്ടിയുടെ വീട് പൂർണമായും തകർന്നു.
ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.പേരാവൂർ സബ് ഇൻസ്പെക്ടർ സി.സനീതിന്റെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മരം മുറിച്ചു മാറ്റി.

0/Post a Comment/Comments