സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി




കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,360 രൂപയായി. ഗ്രാമിന് പത്തുരൂപ കൂടിയതോടെ, 5670 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. തൊട്ടടുത്ത ദിവസം 560 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും പടിപടിയായി ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

0/Post a Comment/Comments