എസ്.ടി പ്രമോട്ടർ- ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ | പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിൽ ഐ ടി ഡി പി. ഓഫീസിൽ നിലവിലുള്ള എസ് ടി പ്രമോട്ടർ - ഹെൽത്ത് പ്രമോട്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് പട്ടികവർഗ വിഭാഗത്തിൽ പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് യോഗ്യതയുള്ള 20നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പി വി റ്റി ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് പാസായാൽ മതി. നഴ്സിംഗ്, പാരാ മെഡിക്കൽ കോഴ്സുകൾ പാസായവർക്കും ആയുർവേദ - പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് മുൻഗണന ലഭിക്കും.

നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിയമന കാലാവധി രണ്ട് വർഷം. അപേക്ഷയിൽ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കണം. ഒരാൾ ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31 വൈകുന്നേരം അഞ്ച് മണി വരെ.

കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, ആറളം ഫാം ടി ആർ ഡി എം ഓഫീസിലോ ബന്ധപ്പെടുക.

ഫോൺ 0497 2700357


0/Post a Comment/Comments