നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി മികച്ച പൂന്തോട്ടങ്ങളോ, വിനോദ കേന്ദ്രങ്ങളോ ഒരുക്കുന്നവര്‍ക്ക് ജില്ലാ പഞ്ചായത്ത് ക്യാഷ് അവാര്‍ഡ് നല്‍കുന്നു.
ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മത്സരം. വ്യക്തികള്‍, സംഘടനകള്‍, ക്ലബുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയുമാണ്. അതോടൊപ്പം സാക്ഷ്യപത്രവും ലഭിക്കും. പഴയ മാലിന്യ കൂമ്പാരത്തിന്റെ വീഡിയോയും പുതുതായി നിര്‍മ്മിച്ച പൂന്തോട്ടത്തിന്റെ വീഡിയോയും വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രവും സഹിതം മെയ് 15 നകം 9744333345, 9400400955 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കാണ് അയക്കേണ്ടത്.
hkmkannur@gmail.com ല്‍ ഇ-മെയിലായും അയക്കാം.
Post a Comment