ആധാറും റേഷന്‍ കാര്‍ഡും ലിങ്ക് ചെയ്യാത്തവരാണോ? ജൂണ്‍ 30 വരെ ലിങ്ക് ചെയ്യാന്‍ അവസരം



ആധാര്‍ കാര്‍ഡും റേഷൻ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാൻ ജൂണ്‍ 30 വരെ അവസരം. റേഷൻ കാര്‍ഡുകളിലെ സുതാര്യത ഉറപ്പാക്കുകയും, അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് ആനുകൂല്യം എത്തിക്കുന്നതിന്റെയും ഭാഗമായാണ് റേഷൻ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

കൂടാതെ, ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാര്‍ഡുകള്‍ എന്നിവ ഇല്ലാതാക്കാനും കഴിയുന്നതാണ്.

ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും കിഴിവോടുകൂടിയോ സൗജന്യമായോ ലഭിക്കണമെങ്കില്‍ റേഷൻ കാര്‍ഡ് അനിവാര്യമാണ്. അതിനാല്‍, റേഷൻ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേഷനുകള്‍ എന്തൊക്കെയെന്ന് നിര്‍ബന്ധമായും അറിയണം. നേരത്തെ 2023 മാര്‍ച്ച്‌ 31 വരെയായിരുന്നു ആധാറും റേഷൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നിശ്ചയിച്ചിരുന്നത്. ഇവ രണ്ടും എങ്ങനെ ബന്ധിപ്പിക്കണമെന്ന് അറിയാം.

കേരള പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക

റേഷൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്ബര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്റര്‍ ചെയ്യുക

‘തുടരുക/സമര്‍പ്പിക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ വന്ന ഒടിപി രേഖപ്പെടുത്തുക
ലിങ്ക് ചെയ്ത് കഴിഞ്ഞാല്‍ മൊബൈലിലേക്ക് സന്ദേശം ലഭിക്കുന്നതാണ്.





0/Post a Comment/Comments