സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷം 6043 അധിക തസ്തികകള്‍ക്ക് അനുമതി


തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക. സര്‍ക്കാര്‍ മേഖലയിലെ 1,114 സ്‌കൂളുകളില്‍ നിന്നായി 3,101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1,212 സ്‌കൂളുകളില്‍ നിന്നായി 2,942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5,944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും.

ഇപ്രകാരം സൃഷ്ടിക്കുന്ന 6,043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2,996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1,638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും





0/Post a Comment/Comments