കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല നടീൽ ഉൽഘാടനം പാപ്പിനിശേരി പമ്പാലയിൽ മിനി ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. 35 സെന്റിലാണ് ഇവിടെ ചെണ്ടുമല്ലി കൃഷി ഒരുക്കുന്നത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപ്കുമാർ, പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പി മാലിനി, ടികെ പ്രമോദ്, വാർഡ് അംഗങ്ങളായ പി രാജൻ, കെ ബാലകൃഷ്ണൻ, കെ വി മുഹ്‌സിന, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം പി അനൂപ്, കൃഷി ഓഫീസർ കെ കെ ആദർശ്, കൃഷി അസി. എ പ്രിയങ്ക എന്നിവർ സംബന്ധിച്ചു.
ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾക്ക് 40 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് രണ്ട് ലക്ഷം ഹൈബ്രിഡ് തൈകൾ 450 ഗ്രൂപ്പുകൾക്ക് വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് സർക്കാർ ഫാമുകളിലാണ് തൈകൾ ഉത്പാദിപ്പിച്ചത്. ശരാശരി രണ്ടു കിലോ ഒരു ചെടിയിൽ നിന്ന് എന്ന രീതിയിൽ നാല് ലക്ഷം കിലോ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
Post a Comment