മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു


ഇരിട്ടി: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു.കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസ് ജീവനക്കാരൻ.ഇരിട്ടി കീഴൂർ വി. യു.പി സ്കൂളിനു സമീപം കാർത്തിക നിവാസിൽ വിമൽ കൃഷ്ണൻ (കിച്ചു -39) ആണ് മരിച്ചത്.

മത്തപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡി.കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. ജീവനക്കാരൻ കൂടാളി കോമത്ത് തറവാട്ടിൽ കെ.ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും ശോഭനയുടെയും ഏകമകനാണ്.

ഭാര്യ: ശ്യാമ (അധ്യാപിക സി എം ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ,ഇരിട്ടി )

മക്കൾ: വേദകൃഷ്ണ (ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ), മിത്ര കൃഷ്ണ( എൽ കെ ജി വിദ്യാർത്ഥിനി സി എം ഐ സ്കൂൾ, ഇരിട്ടി )


0/Post a Comment/Comments