കൊട്ടിയൂർ തീർഥാടകർക്ക് കോളയാട് സൗജന്യ ഭക്ഷണവും വിശ്രമ കേന്ദ്രവും

കോളയാട് | കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് എത്തുന്ന തീർഥാടകർക്ക് ഐ ആർ പി സിയും കോളയാട് പഞ്ചായത്ത് ടെമ്പിൾ കോ-ഓർഡിനേഷൻ കമ്മിറ്റിയും സൗജന്യ ഭക്ഷണ വിതരണവും ആരോഗ്യ പരിശോധനയും തുടങ്ങി.

25 വരെ കോളയാട് ടൗണിലാണ് ഉച്ചഭക്ഷണം നൽകുക. നൂറ് പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഭക്ഷണത്തിന് പുറമെ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യവുമുണ്ട്.

ജീവിതശൈലീ രോഗങ്ങൾ നിർണയിക്കുന്നതിനായി ഐ ആർ പി സിയുടെ സേവനവും ലഭ്യമാണ്. കെ കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു.


0/Post a Comment/Comments