അന്നം അഭിമാനം വിശപ്പുരഹിത ഇരിട്ടി പദ്ധതിക്ക് തുടക്കമായി

.

ഇരിട്ടി: ഇരിട്ടി പോലിസ്, ഇരിട്ടി ജെ സി ഐ  സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അന്നം അഭിമാനം വിശപ്പുരഹിത ഇരിട്ടി പദ്ധതിക്ക് തുടക്കമായി. ഇരിട്ടി പോലിസ് സ്റ്റേഷന് മുന്നിൽ പദ്ധതിക്കായി സ്ഥാപിച്ച കെട്ടിടം കണ്ണൂർ റൂറൽ എസ് പി എം. ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് മുന്നിലെ പോലിസിൻ്റെ അധീനതയിലുണ്ടായിരുന്ന ഒന്നര സെൻ്റ് സ്ഥലം ഉപയോഗപ്പെടുത്തിയാണ് പദ്ധതിക്കാവശ്യമായ കെട്ടിടം പണിതത്. 
വിശക്കുന്ന ഏതൊരാൾക്കും കൈയിൽ പണമില്ലാത്തതിൻ്റെ പേരിൽ പട്ടിണി കിടക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏത് സമയവും ഇവിടെ നിന്നും ഭക്ഷണം ലഭ്യമാവും. പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട്.
ചടങ്ങിൽ ജെ സി ഐ പ്രസിഡൻ്റ് എൻ.കെ. സജിൻ അധ്യക്ഷനായി. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, 
ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, സി ഐ കെ.ജെ. ബിനോയ്, പായം പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി, പഞ്ചായത്ത് അംഗം പി. സാജിദ്, കുഞ്ഞുഞ്ഞ്, നിജിൽ നാരായണൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments