ജില്ലാതല പട്ടയമേള ജൂലൈ ഒന്നിന് കണ്ണൂരിൽ.



സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല പട്ടയമേള ജൂലൈ ഒന്നിന് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നടക്കും. രാവിലെ പത്തിന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. 

ജില്ലയിലെ മൂന്ന് ലാൻറ് ട്രൈബ്യൂണൽ ഓഫീസിൽനിന്നുള്ള പട്ടയങ്ങൾ ഉൾപ്പെടെ 7500 ഓളം പട്ടയങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. നിലവിലുള്ള സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ പട്ടയമേളയാണിത്. 

സർക്കാറിൻെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 4600 ഓളം പട്ടയങ്ങൾ കഴിഞ്ഞ വർഷം വിതരണം ചെയ്തിട്ടുണ്ട്.





0/Post a Comment/Comments