ന്യൂഡല്‍ഹി: അപകടകാരികളായ തെരുവ് നായകള്‍ക്ക് ദയാവധം നല്‍കാനുള്ള അനുമതിയാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചു.
മുഴപ്പിലങ്ങാട് പതിനൊന്ന് വയസുകാരൻ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വൈകാതെ അവധിക്കാല ബെഞ്ച് പരിഗണിക്കും.
കുട്ടികള്‍ അപകടകാരികളായ നായകള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നും 2022ല്‍ മാത്രം ജില്ലാ പഞ്ചായത്ത് പരിധിയില്‍ 11,776 പേര്‍ക്ക് കടിയേറ്റുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ പത്തൊമ്ബത് വരെ മാത്രം കടിയേറ്റത് 6267 പേര്‍ക്കാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കടുത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തെമ്ബാടും. ജനങ്ങളുടെ ഭീതിയകറ്റാൻ ഹര്‍ജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. 2022ല്‍ കോട്ടയത്ത് പന്ത്രണ്ട് വയുകാരൻ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും എടുത്തുപറഞ്ഞു. പി പി ദിവ്യയ്ക്കായി അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
Post a Comment