കണ്ണൂർ: അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം നടത്തുന്നതിന് അനുവാദം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ ഓഫീസില്‍ കയറി കുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശമയച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എം ശ്രീധരന്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എ ബി സി സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തനം കൊണ്ടു മാത്രം അക്രമണകാരികളായ നായ്ക്കളുടെ കടിയേല്‍ക്കുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മനുഷ്യ ജീവന് വില കല്‍പിച്ചു കൊണ്ടാണ് നിയമ നടപടിക്കായി ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന്റെ പേരില്‍ ജനപ്രതിനിധികള്‍ക്ക് നേരെ ഭീഷണിയുമായി വരുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇതിനെതിരെ കര്‍ശന നടപടി
സ്വീകരിക്കണമെന്ന് അസോസിസേഷന്‍ ആവശ്യപ്പെട്ടു.
Post a Comment