തിരുവനന്തപുരം: മൂന്ന് മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മെഡിക്കല്‍ പി.ജി കോഴ്സുകളില്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു.
50 ശതമാനം സീറ്റില്‍ അഖിലേന്ത്യ ക്വോട്ടയിലും 50 ശതമാനം സീറ്റില്‍ സംസ്ഥാന ക്വോട്ടയിലും പ്രവേശനം നടത്തിയിരുന്ന കഴിഞ്ഞ വര്‍ഷം വരെയുള്ള രീതി ഈ വര്‍ഷവും തുടരും. സംസ്ഥാന ക്വോട്ടയിലെ സീറ്റുകളിലേക്കുള്ള പ്രവേശനം കൂടി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനൊപ്പം നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡി.ജി.എച്ച്.എസ് ഉത്തരവ് പുറപ്പെടുവിച്ചതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്.
സംസ്ഥാന ക്വോട്ടയില്‍ പ്രവേശനത്തിന് പ്രവേശന പരീക്ഷ കമീഷണര്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരം റീജനല്‍ കാൻസര്‍ സെന്ററിലും (ആര്‍.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ലഭ്യമായ സീറ്റുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചത്.
ഓണ്‍ലൈൻ അപേക്ഷകള്‍ ഈ മാസം 12ന് വൈകീട്ട് നാല് വരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈൻ നമ്ബര്‍: 04712525300.
Post a Comment