ചരിത്ര ദൗത്യത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചന്ദ്രയാന്‍ 3 ഇന്ന് വിക്ഷേപിക്കുംചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍.

ഇന്ന് ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുക. എല്‍വിഎം 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ ഉയരത്തില്‍ ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. തുടര്‍ന്ന് 45 ദിവസത്തിനുള്ളില്‍ പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതാണ്.

3,84,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള മൂന്നാമത്തെ യാത്ര കൂടിയാണ് ചന്ദ്രയാൻ 3. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് ചന്ദ്രയാൻ മൂന്നിലാണ്. കൂടാതെ, ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീയിലാണ് ചന്ദ്രയാൻ പേടകം ഉള്ളത്. ചന്ദ്രയാൻ 3 വിജയകരമാകുന്നതോടെ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇത്തവണ വിക്ഷേപണം കാണാൻ പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്.

0/Post a Comment/Comments