30 ശതമാനം വരെ ഉയരും; ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ഓണം അടക്കമുള്ള ഉത്സവ സീസണിൽ ടിക്കറ്റ് നിരക്കിൽ വർധനവ് കൊണ്ടുവരാൻ കെഎസ്ആർടിസി. അന്തർ സംസ്ഥാന സർവീസുകളിലാണ് ഒണത്തിന് ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്. 30 ശതമാനം വരെയായിരിക്കും ടിക്കറ്റ് നിരക്ക് ഉയർത്തുക.

ഓ​ഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിലായിരിക്കും നിര‍ക്ക് വർധന. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള ബസുകളിലായിരിക്കും ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്.

സിം​ഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ച് ശതമാനം വർധിപ്പിക്കും. ഉത്സവ ദിവസങ്ങളല്ലാത്ത സമയത്ത് 15 ശതമാനം നിരക്ക് കുറയും.





0/Post a Comment/Comments