കെ-സ്മാര്‍ട്ട് നവംബര്‍ ഒന്ന് മുതല്‍; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ്പില്‍


തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്പായ കെ-സ്മാര്‍ട്ട് വഴി ലഭ്യമാക്കുന്ന സംവിധാനം നവംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷൻ സെന്റര്‍ ആരംഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. 

ക്കുകയാണ് കെ-സ്മാര്‍ട്ട് വഴി ലക്ഷ്യമിടുന്നത്. മുഖം തിരിച്ചറിഞ്ഞും ഒടിപി മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണിത്.‌ ഉദ്യോഗസ്ഥനും പൊതുജനങ്ങള്‍ക്കും പ്രത്യേകം ലോഗിൻചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാല്‍ ഓഫീസില്‍ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഗുണമാണ്. 
വിവിധ സേവനങ്ങള്‍ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും ശേഖരിക്കാനുള്ള 'സിറ്റിസണ്‍ ഫീഡ്ബാക്ക്' എന്ന സംവിധാനവും അടുത്തഘട്ടത്തില്‍ നടപ്പാക്കാനുള്ള ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. സിറ്റിസണ്‍ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റേറ്റിംഗ് നടത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു. 





0/Post a Comment/Comments